02:32am 24 May 2026
NEWS
പോലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.
23/05/2026  11:01 AM IST
ചെറുകര സണ്ണിലൂക്കോസ്
പോലീസ് ഉദ്യോഗസ്ഥരുമായി  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.

 

പോലീസ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തില്‍ എസ്പിമാർ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.

ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചർച്ചയാകും. ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച്‌ റിപ്പോർട്ട് അവതരിപ്പിക്കും. അതിനുശേഷം മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്റെ പോലീസ് നയം അവതരിപ്പിക്കും.

100 ദിന കർമ്മ പരിപാടിയും ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജനകീയ പോലീസിന് ഊന്നല്‍ നല്‍കണമെന്നാണ് യുഡിഎഫ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img